കടത്തനാടിന്റെ പ്രാന്ത പ്രദേശങ്ങളിൽ പാവപെട്ടവന്മാരുടെ സ്കോച്ച് എന്നറിയപെടുന്ന മാങ്ങേന്റെ വെള്ളം(cashew feni) വെട്ടിൽ പീടികയിൽ ഫെബ്രുവരി മാസം മുതൽ ലഭ്യമായി തുടങ്ങും,ഈ സമയങ്ങളിൽ ഇതിനു വൻ ഡിമാന്റ് ആണെങ്കിലും ഏപ്രിൽ ,മെയ് മാസമാവുമ്പോഴേക്കും വില കുറയും ആ വേനൽ മാസങ്ങളിൽ ചൂടു കൂടുന്നതിനാൽ ഉപയോഗിക്കുന്നവർ വൻ നിർജ്ജലീകരണം ഉണ്ടാകും അതിനാൽ ഈ മാസങ്ങളിൽ വിലപന കുറയും ,കൂടാതെ ഈ സമയത്ത് ഉൽപാദനം വർദ്ധിക്കുന്നതിനാൽ വിറ്റഴിയാൻ പ്രയാസമാവും.എന്നാൽ വാറ്റിയെടുത്ത മാങ്ങേന്റെ വെള്ളം കുപ്പിയിൽ അടച്ചു മണ്ണിൽ സൂക്ഷിച്ച് അടുത്ത ഇടവപ്പാതിയിൽ തണുത്ത മഴരാത്രിയിൽ എടുത്ത് ഒരു അവുൺസ് കുടിക്കുന്ന ശീലം വെട്ടിൽ പീടികയിലെ മുതിർന്ന പൗരന്മാർ തുടർന്നു വന്നിരുന്നു. .
ഉൽപാദന രീതി പറഞ്ഞു കേട്ടത് : കശുവണ്ടിയുടെ മാങ്ങ ഒരു പാത്രത്തിൽ പിഴിഞ്ഞു നീരു മാത്രം എടുക്കുക ശേഷം ആവശ്യത്തിനു വെല്ലം(ഉണ്ട വെല്ലം) ചേർത്ത് രണ്ടാഴ്ച വെച്ചതിനു ശേഷം മരത്തിന്റെ തട്ടിൽ വാറ്റിയെടുക്കുക , ഈ വാറ്റിയെടുക്കുന്നത് കാണാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞില്ല .ചിലപ്പോൾ അടുത്ത ദിവസങ്ങളിൽ അതിനു കഴിഞ്ഞേക്കും ഒത്താൽ ഫോട്ടോ ഗ്രാഫ്സ് പ്രസിദ്ധീകരിക്കും(ജീവനോടുണ്ടെങ്കിൽ), എന്തായാലും വീര്യത്തിൽ ജോണിവാക്കർ ബ്ലാക്ക് ലേബലിനോട് കിട പിടിക്കും, വിരലിലെടുത്ത് കത്തിച്ചാൽ ആളികത്തും, മായം ലവലേശമില്ല ആരോഗ്യപ്രഥം.എന്നീ ഗുണഗണങ്ങൾ കണ്ടു വരുന്നു.
: രണ്ടു വർഷം മുൻപ് വാങ്ങിവെച്ച ഒരു കുപ്പി മാങ്ങേന്റെ വെള്ളം ഈ വർഷ കാലത്ത് ഷാർജ്ജയിൽ ഡിസൈൻ മാനേജരായി ജോലി ചെയ്യുന്ന എന്റെ അളിയനു കൊടുത്തു ഷാർജ്ജയിലെ ഒരു വിധം മോശമല്ലാത്ത വെള്ളിയാഴ്ച താമരയായ അളിയൻ രണ്ടു പെഗ്ഗിൽ വൈകുന്നേരം 7 മണി വരെ ഫ്ലാറ്റ്.
Wednesday, April 1, 2009
Subscribe to:
Post Comments (Atom)
2 comments:
ആദ്യമായി കേള്ക്കുന്നു ഇങ്ങനെ ഒരു ഐറ്റം...
:)
നമസ്കാരം മാഷെ .വടകര ബ്ലോഗ് ശിൽപശാല നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനാ യോഗത്തിൽ താങ്കളെ ക്കൂടി ഉൾപ്പെടുത്താൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു .വടകര ബ്ലോഗ് ശിൽപ്പ ശാല വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ മെയ് 3ന` ഉച്ചക്ക് കൃത്യം 1മണിക്ക് ആരംഭിക്കുന്ന രീതിയിലാണ് ഏർപ്പാട് ചെയ്തിട്ടുള്ളത്.താങ്കൾ സ്വാഗത സംഘവുമായി നേരത്തേതന്നെ ബന്ധപ്പെടുകയാണെങ്കിൽ പരിപാടി ഒന്നുകൂടി മനോഹരമാക്കാൻ കഴിയും ....
Post a Comment